representational image

റേഷൻ വ്യാപാരികൾക്ക് വിദേശ സന്ദർശനത്തിന് അവധി അനുവദിച്ചു

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കും ജോ​ലി ആ​വ​ശ്യാ​ർ​ഥ​മ​ല്ലാ​തെ ഹ​ജ്ജ്, ഉം​റ തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന​ങ്ങ​ളു​ൾ​പ്പെ​ടെ വി​ദേ​ശ​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​വ​ധി അ​നു​വ​ദി​ച്ചു. നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി 90 ദി​വ​സം വ​രെ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​റി​ൽ​നി​ന്ന്​ അ​വ​ധി ല​ഭി​ക്കും.

അ​വ​ധി​യു​ടെ ആ​വ​ശ്യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​ക്ക് മു​ൻ​കൂ​റാ​യി അ​പേ​ക്ഷ ന​ൽ​ക​ണം. ലീ​വ് കാ​ല​യ​ള​വി​ൽ ക​ട സ​സ്പെ​ൻ​ഡ്​ ചെ​യ്ത് സ​മീ​പ​ത്തെ മ​റ്റൊ​രു ക​ട​യി​ലേ​ക്ക് അ​റ്റാ​ച്ച്​ ചെ​യ്യും.

കാ​ലാ​വ​ധി​ക്കു​ള്ളി​ൽ തി​രി​കെ വ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ മാ​ത്ര​മേ ക​ട​യു​ടെ അം​ഗീ​കാ​രം പു​നഃ​സ്ഥാ​പി​ക്കു​ക​യു​ള്ളൂ.

ഞാ​യ​റാ​ഴ്ച​ക​ളി​ലും വ​കു​പ്പി​ന്‍റെ അം​ഗീ​കൃ​ത അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് നി​ല​വി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് അ​വ​ധി​യു​ള്ള​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.