കോഴിക്കോട്ട്: ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ടു പേര് കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന് എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
കഴിഞ്ഞ എട്ടു മാസത്തിനടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 97 പേരാണ്. പകർച്ചവ്യാധി ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുന്ന പ്രളയ മേഖലയിൽ എലിപ്പനി പടരുന്നുവെന്നാണ് വിവരം. പ്രളയ മേഖലയിൽ ഉൾപ്പെടെ എലിപ്പനി വ്യാപകമായതോടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ആറു പേർക്കും പത്തനംതിട്ട ഏഴു പേർക്കും ആലപ്പുഴ നാലു പേർക്കും എറണാകുളത്ത് രണ്ടു പേർക്കും തൃശൂരിൽ രണ്ടു പേർക്കും പാലക്കാട്ട് ഒരാൾക്കും കോഴിക്കോട്ട് 12 പേർക്കും കാസർകോട്ട് മൂന്നു പേർക്കും ആണ് എലിപ്പനി വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.