എലിപ്പനി പടരുന്നു: മൂന്നു മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം ഉയരുന്നു. രണ്ടു ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മൂന്നുപേർകൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രണ്ടുപേരും തിങ്കളാഴ്ച ഒരാളുമാണ്​ മരിച്ചത്.

മലപ്പുറം എടവനയിൽ ഷിബിൻ (27), കൊല്ലം പരവൂര്‍ നെടുങ്ങോലം കൂനയില്‍ രാജിഭവനില്‍ സുജാത (55) എന്നിവരാണ് ചൊവ്വാഴ്​ച മരിച്ചത്. മലപ്പുറം നെടുവയിൽ ഹയറുന്നിസയാണ് (45) തിങ്കളാഴ്ച മരിച്ചത്. ഇതോടെ ആഗസ്​റ്റ്​ 20 മുതൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 54 ആയി.

വിവിധ ജില്ലകളിൽ 115 പേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം -12, കൊല്ലം- എട്ട്, പത്തനംതിട്ട-19, ഇടുക്കി-രണ്ട്​, കോട്ടയം-രണ്ട്​, ആലപ്പുഴ-14, തൃശൂർ -ഒന്ന്, പാലക്കാട്-12, മലപ്പുറം-29, കോഴിക്കോട്-14, വയനാട് -ഒന്ന്​ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 141 പേര്‍ ചികിത്സതേടി. മൂന്നു പേർക്ക് മലേറിയ സ്ഥിരീകരിച്ചു. കൊല്ലത്ത് രണ്ടുപേരെയും മലപ്പുറത്ത് ഒരാളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വരെ 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ഈ മാസം ഒന്നിന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡെങ്കിപ്പനിയും ജപ്പാൻജ്വരവും മൂലം രണ്ടുപേർ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി അയിഷ നാഹയാണ് (14) ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. മലപ്പുറത്ത്​ ഷഹൽ ആണ് (10) ജപ്പാൻജ്വരം മൂലം മരിച്ചത്.

Tags:    
News Summary - rat fever- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.