കോഴിക്കോട്/മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എലിപ്പനി ബാധിച്ച് രണ്ട് മരണം. കോഴിക്കോട് കണ്ണാടിക്കൽ നൊച്ചം കുഴിയിൽ ഭാസ്കരൻ നായരുടെ മകൻ സുമേഷ് (45), മലപ്പുറം ചമ്രവട്ടത്ത് ചിറക്കുളത്ത് രാജന്‍റെ ഭാര്യ ശ്രീദേവി (40) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇരുവരുടെയും മരണം.
ജയശ്രിയാണ് സുമേഷിന്‍റെ ഭാര്യ , മക്കൾ : അനന്തു , അനഘ. മാതാവ് : ജാനകി, സഹോദരങ്ങൾ: സുധീഷ് , സുസിനി, സുമിത
കഴിഞ്ഞ ആഴ്ചയാണ് ശ്രീദേവിയെ പനി ബാധിച്ച് തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം തിരൂർ ഗവ: ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഞായറാഴ്ച്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു
മക്കൾ: രാഗില, അർച്ചന. മരുമക്കൾ: ദിലീപ്, സഹോദരങ്ങൾ: പ്രേമരാജൻ, രാജീവ്, രാജേഷ്, ഷിജിൽ, കൗസല്യ, ദാക്ഷായണി, രത്നകുമാരി, പുഷ്പലത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.