കോഴിക്കോട്: കടുത്ത പനിയെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വേടന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ചികിത്സയിൽ കഴിയുന്ന ചിത്രം വേടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഐ.സി.യു ചിത്രം പങ്കുവെച്ചത്.
ദുബൈയിൽ പരിപാടിക്കെത്തിയ വേടന് പനി അനുഭവപ്പെട്ടതിനെതുടർന്ന് മെഡിക്കൽ ടീം വിശ്രമം ആവശ്യപ്പെടുകയായിരുന്നു. നിലവിൽ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, അനാരോഗ്യത്തെതുടർന്ന് നവംബർ 28ന് ദോഹയിലെ ഏഷ്യൻ ടൗണിൽ നടക്കാനിരുന്ന പരിപാടി ഡിസംബർ 12ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.