കുറ്റ്യാടി: അനാഥയായ 10 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവും മകനും അറസ്റ്റിൽ. ബാലികയെ കൗൺസലിങ്ങിന് വിധേയമാക്കിയ പ്പോഴാണ് ഇക്കഴിഞ്ഞ ഒാണക്കാലംവരെ പീഡനത്തിന് ഇരയായ ഞെട്ടിക്കുന്ന വിവരം െവളിപ്പെടുത്തിയത്. നരിപ്പറ്റ പഞ ്ചായത്തിലെ ഉള്ളയൂറ ലക്ഷംവീട് കോളനിയിലെ സന്തോഷ് (48), മകൻ അരുൺലാൽ എന്ന അപ്പു (22) എന്നിവരെയാണ് കുറ്റ്യാടി സി. െഎ എൻ. സുനിൽകുമാർ അറസ്റ്റ് ചെയ്തത്.
ചൈൽഡ് ലൈനിെൻറ നിർദേശപ്രകാരം പോക്‌സോ ആക്ട് പ്രകാരമാണ് അറസ്റ്റ്. ആളില്ലാത്ത സമയങ്ങളിൽ കുട്ടിയുടെ വീട്ടിൽവെച്ചും അടുത്ത കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയുമാണ് നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പറയുന്നു. സന്തോഷ് സ്വന്തം വീട്ടിൽവെച്ചും കുട്ടിയെ പീഡിപ്പിക്കാറുണ്ടത്രെ. എ.എസ്.െഎമാരായ മനോജ്, അഷ്റഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം;വ്യാപാരി അറസ്റ്റിൽ
പയ്യന്നൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരി അറസ്റ്റില്‍. രാമന്തളി വടക്കുമ്പാട് ജി.എം.യു.പി സ്‌കൂളിന് സമീപത്തെ വ്യാപാരി മോണങ്ങാട്ട് ഷൗക്കത്തിനെയാണ് (42) പോക്‌സോ നിയമപ്രകാരം പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് പരാതിക്കാസ്പദമായ സംഭവം. ഇയാളുടെ കടയില്‍ സാധനം വാങ്ങാെനത്തിയ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, സംഭവമറിഞ്ഞെത്തിയ രോഷാകുലരായ ജനക്കൂട്ടം ഇയാളുടെ കട തല്ലിത്തകര്‍ത്തു. സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.