പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്​: രണ്ട് പേർ അറസ്​റ്റിൽ

വടക്കഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്​റ്റിൽ. കിഴക്കഞ്ചേരി ഇളവംപാടം തച്ചക്കോട് രതീഷ് (33), ഇളവംപാടം ചെറുകുന്നം മുഴിവിളയിൽ വീട്ടിൽ ജിറ്റോ പീറ്റർ (29) എന്നിവരാണ് അറസ്​റ്റിലായത്. പ്ലസ്​വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന പെൺകുട്ടികളെ പ്രതികൾ വശീകരിച്ച് രതീഷ് വാടകക്ക് താമസിക്കുന്ന അഞ്ചുമൂർത്തിമംഗലം മൂച്ചിതൊടിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്​ കേസ്​. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

വിദ്യാർഥിനികൾ സ്കൂൾ വിട്ട് വരാൻ വൈകിയതിനെതുടർന്ന് ഇവരുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷി​​െൻറ വാടക വീട്ടിൽനിന്ന്​ കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാരിൽനിന്ന്​ മർദനമേറ്റതായ പരാതിയെതുടർന്ന് പ്രതികൾ പാലക്കാട് ജില്ല ആശുപത്രിയിൽ പൊലീസ് സംരക്ഷണത്തിൽ ചികിത്സയിലാണ്.

രതീഷി​​െൻറ പേരിൽ കഞ്ചാവ് ഉൾപ്പെടെ നിരവധി കേസുകളുണ്ട്. പെൺകുട്ടികളിൽ ഒരാൾ എസ്​.സി വിഭാഗക്കാരി ആയതിനാൽ ആലത്തൂർ ഡിവൈ.എസ്​.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലാണ്​ കേസന്വേഷണം. പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്​. മുമ്പും പ്രതികൾ പീഡിപ്പിച്ചതായി പെൺകുട്ടികളുടെ മൊഴിയുണ്ട്​.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.