തിരുവല്ല: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ബി.എസ്.എഫ് റിട്ട. ഉദ്യോഗസ്ഥൻ ആലപ്പുഴ അവലൂക്കുന്ന് പുതുമ്പള്ളിൽ വീട്ടിൽ ഷാജി തോമസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 2014 ജൂൈലയിലാണ് യുവതിയെ പീഡിപ്പിച്ചത്. കശ്മീരിലെ ലോഡ്ജിൽെവച്ചായിരുന്നു പീഡനം.
യുവതിയെ വശീകരിച്ച് കശ്മീരിൽ എത്തിക്കുകയായിരുന്നുവെന്നാണ് പരാതി. നാട്ടിലെത്തിയ യുവതി തിരുവല്ല പൊലീസിൽ പരാതി നൽകി. ബി.എസ്.എഫ് ഉദ്യോഗസ്ഥനാണെന്നതല്ലാതെ കൂടുതൽ വിവരങ്ങൾ യുവതിക്ക് ഷാജിയെപ്പറ്റി അറിയില്ലായിരുന്നു. പൊലീസ് ബി.എസ്.എഫിലേക്ക് കത്ത് അയച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നീട് ഇയാളുടെ പെൻഷൻ അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തി. എ.ടി.എമ്മിലെ കാമറയിൽ പതിഞ്ഞ ഇയാളുടെ ചിത്രം യുവതിയെ കാണിച്ച് പൊലീസ് ഉറപ്പുവരുത്തി.
തിങ്കളാഴ്ച ആലപ്പുഴയിലെ വീട്ടിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച 30 വയസ്സുകാരിയാണ് പരാതിക്കാരി. ഫേസ്ബുക്കിൽ ഷാജി അഡ്മിനായുള്ള സ്നേഹക്കൂട്ടായ്മ എന്ന ഗ്രൂപ് വഴിയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. ഇതേ ഗ്രൂപ്പിൽ പരിചയപ്പെട്ട മലപ്പുറം എടവണ്ണയിലെ 35 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഷാജി നേരത്തേ റിമാൻഡിലായിരുന്നു. തിരുവല്ല സി.ഐ ടി. രാജപ്പൻ,എസ്.ഐ വിനോദ് കുമാർ, ട്രാഫിക് എസ്.ഐ സലിമോൻ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.