Posted On
date_range Updated On
date_range ഇടുക്കിയില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ ബാലത്സംഗത്തിന് ഇരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ അയൽവാസിയായ യുവാവ് ബലാത്സംഗത്തിനിരയാക്കിയത്. കൃത്യത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും കട്ടപ്പന ഡി.വൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.