കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് ഭര്‍ത്താവിെൻറ ഒത്താശയോടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ആരോപണവിധേയരായ നാവിക ഉദ്യോഗസ്ഥർ നൽകിയ ഹരജികൾ ഹൈകോടതി തീർപ്പാക്കി. 2013 ഏപ്രിലിൽ നാവിക ഉദ്യോസ്ഥെൻറ ഭാര്യ നല്കിയ പരാതിയില്‍ ഫോര്‍ട്ട്കൊച്ചി ഹാര്‍ബര്‍ പൊലീസെടുത്ത കേസില്‍ ഭര്‍ത്താവ് രവി കിരണിനെ മാത്രം പ്രതിയാക്കി പ്രത്യേകാന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാവിക ഉദ്യോഗസ്ഥർ നൽകിയ കേസ് തീർപ്പാക്കിയത്.
ഭര്‍ത്താവിെൻറ ഓഫിസില്‍ അദ്ദേഹത്തിെൻറ കണ്മുന്നില് വെച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയിൽ ലെഫ്ടനൻറുമാരായ അജയ്കൃഷ്ണന്, ഈശ്വര്‍ ചന്ദ്ര, ദീപക് കുമാര്‍, ക്യാപ്റ്റന്‍ അശോക് ഓക്തേ, കമാൻഡർ ബി. ആനന്ദ് എന്നിവരെ പ്രതി ചേർത്തിരുന്നു. പരാതിയിലുള്ള കുറ്റകൃത്യങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനിടെ യുവതി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് കേസേന്വഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇൗ സംഘമാണ് വിചാരണ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അന്തിമ റിപ്പോർട്ടിൽ ഗാർഹിക പീഡനവുമായി ബന്ധെപ്പട്ട കേസ് മാത്രമേ നിലവിലുള്ളൂ. ഇതിൽ ഭർത്താവ് രവി കിരൺ മാത്രമാണ് പ്രതിയെന്ന് ബോധ്യമായതിനെ തുടർന്നാണ് കേസ് റദ്ദാക്കാൻ ഉദ്യോഗസ്ഥരും പ്രീണ ഒാക്തേ എന്ന സ്ത്രീയും നൽകിയ ഹരജികൾ കോടതി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.