തിരുവനന്തപുരം: ഡാൻസ് സ്കൂളിെൻറ മറവിൽ പ്രായപൂർത്തിയാവാത്ത ദലിത് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി രാഹുലാണ്(19) അറസ്റ്റിലായത്. മറ്റൊരു പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ജൂൈലയിൽ കുന്നുകുഴിയിൽ നിന്ന് കാണാതായ പെൺകുട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഡാൻസ് സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗവും ലൈംഗികപീഡനവും നടക്കുന്നതായി പൊലീസ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിപ് ഹോപ് ഡാൻസ് സ്കൂളിെൻറ മറവിലാണ് പ്രതി ഡാൻസ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ മയക്കുമരുന്നുനൽകി പീഡിപ്പിച്ചത്.
കാണാതായ പെൺകുട്ടിയെ ഡാൻസ് സ്കൂളുകളിലും മെഡിക്കൽ കോളജിലെ പ്രതിയുടെ കൂട്ടുകാരെൻറ വീട്ടിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഘത്തെപ്പറ്റി പുറത്തറിഞ്ഞത്. പരാതിയെതുടർന്ന് മെഡിക്കൽ കോളജ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കേസ് കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർക്ക് കൈമാറുകയായിരുന്നു.
ഹയർ സെക്കൻഡറി വിദ്യാർഥിനികളെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുയാണ് ഡാൻസ് പരിശീലകൻ കൂടിയായ ഇയാളുടെ രീതിയെന്നും കൂടുതൽ പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അസി.കമീഷണർ അനിൽ കുമാർ പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും എസ്.സി-എസ്.ടി ആക്ട് പ്രകാരവും പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ എസ്.വൈ. സുരേഷ്, എസ്.െഎ സുധീഷ്, സി.പി.ഒ മാരായ ശരത്, അൻസിൽ, മുകേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.