മഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊണ്ടോട്ടി അരിമ്പ്ര അത്തിക്കുന്നുമ്മൽ ഇർഷാദാണ് (28) പിടിയിലായത്. മഞ്ചേരിയിൽ വാടകക്ക് കഴിയുമ്പോൾ യുവതിയോടൊപ്പമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് കേസ്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് കേസെടുത്തത്.
യുവതിയോടൊപ്പം വയനാട്ടിൽ കഴിയുമ്പോഴും മഞ്ചേരിയിലെ വാടക വീട്ടിലും പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ബാലിക ചൈൽഡ് ലൈനിൽ പരാതി നൽകിയത്. മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ റിയാസ് ചാക്കീരി, ജൂനിയർ എസ്.ഐ ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലിം എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.