പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

പത്തനംതിട്ട: കലക്ടറേറ്റിൽ ബോംബ് ഭീഷണി. ഇ-മെയിൽ സ​ന്ദേശം വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. കലക്ടറേറ്റിലേക്ക് വന്ന ഇ-മെയിലിൽ നടൻ വിജയിയുടെ വീടിന് ബോംബ് വെക്കുമെന്നും ഭീഷണിയുണ്ട്.

ഭീഷണി സന്ദേശത്തെ തുടർന്ന് എസ്.പി ഓഫിസിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് പ്രത്യേക പരിശോധന നടത്തി. സംഭവം അന്വേഷിക്കാൻ കലക്ടർ എസ്.പിക്ക് നിർദേശം നൽകി. നേ​രത്തേയും പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. 

Tags:    
News Summary - Bomb threat at Pathanamthitta Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.