Posted On
date_range Updated On
date_range മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: കായികതാരം മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സുഹൃത്തിനെ ബലാത്സംഗം ചെയ്ത പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചില്ലെന്നും അവർ സംരക്ഷിക്കപ്പെടുകയാണെന്നുമാണ് മയൂഖ വാർത്തസമ്മേളനത്തിൽ ആരോപിച്ചത്.
നിലവിൽ ലോക്കൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ഇരയായ യുവതിയും സംശയം പ്രകടിപ്പിച്ചിരുന്നു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ പ്രത്യേക അഭ്യർഥനകൂടി പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പീഡനത്തിന് ഇരയായ യുവതി റൂറൽ എസ്.പിക്കെതിരെ തുടർച്ചയായി ആരോപണം ഉന്നയിച്ചിരുന്നു. കേസ് കൈമാറി ഡി.ജി.പി ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.