കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐ.സിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ കോടതി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിന്‍റെ ഭാഗമായാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.
യുവതിയെ പീഡിപ്പിച്ച കേസില്‍ ശശീന്ദ്രന്‍ മാത്രമാണ് പ്രതിയെങ്കിലും യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാൻ സമ്മര്‍ദം ചെലുത്തിയ കേസില്‍ ആറ് ജീവനക്കാര്‍ പ്രതികളാണ്. ജമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോയെന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നത്. ഇവർക്കെതിരെ മൊഴി നൽകിയ നഴ്സിങ് ഓഫിസറെ എൻ.ജി.ഒ യൂനിയന്‍ നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നിയോഗിച്ച സമിതി അന്വേഷണം തുടരുകയാണ്. മെഡിസിന്‍ വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കും.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയാണ് പീഡനത്തിനിരയായത്. പ്രതിയായ ഗ്രേഡ് വണ്‍ അറ്റന്‍ഡന്‍റ് ശശീന്ദ്രനെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.