Posted On
date_range Updated On
date_range ഗവ. പ്ലീഡർ പീഡിപ്പിച്ച കേസ്; പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു
ആലുവ: യുവതിയെ ഗവ. പ്ലീഡർ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. പുത്തൻകുരിശ് ഡിവൈ.എസ്.പി പി.വി. വിജയൻ, ചോറ്റാനിക്കര എസ്.എച്ച്.ഒ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് അന്വേഷണം നടത്തുക.
ഗവ. പ്ലീഡറായിരുന്ന പി.ജി. മനുവിനെതിരെയാണ് കേസ്. പീഡനത്തിനിരയായ യുവതിയെ, പീഡനക്കേസ് കൈകാര്യം ചെയ്തിരുന്ന മനു പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. കേസിന്‍റെ പേരിൽ ഓഫിസിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചു. പിന്നീട്, യുവതിയുടെ വീട്ടിൽ ചെന്നും പീഡിപ്പിച്ചു. തുടർന്നാണ് യുവതി എസ്.പിക്ക് പരാതി നൽകിയത്. നിലവിൽ പ്രതി മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുണ്ട്. കേസ് എടുത്തതിനെത്തുടർന്ന് മനുവിന്‍റെ രാജി വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.