12കാരിയെയും സഹോദരനെയും പീഡിപ്പിച്ചയാൾ പിടിയിൽ


അ​ടൂ​ർ: വാ​ട​ക​വീ​ട്ടി​ൽ മാ​താ​വി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന 12കാ​രി​യെ​യും സ​ഹോ​ദ​ര​നെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. പ​ന്നി​വി​ഴ ആ​ന​ന്ദ​പ്പ​ള്ളി സ്രാ​മ്പി​ക്ക​ൽ സ്​​റ്റെ​ജി​ൻ ബാ​ബു​വി​നെ​യാ​ണ്  (19) അ​ടൂ​ർ സി.​ഐ ജി. ​സ​ന്തോ​ഷ്കു​മാ​ർ അ​റ​സ്​​റ്റ് ചെ​യ്ത​ത്. അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച്​ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും അ​നു​ജ​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​ക്കു​ക​യും ചെ​യ്​​ത​താ​യാ​ണ്​ പ​രാ​തി. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യും സ​ഹോ​ദ​ര​നും ഇ​പ്പോ​ൾ  കോ​ഴി​ക്കോ​ട്ടാ​ണ് താ​മ​സം. മാ​താ​വ് അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മ​രി​ച്ചു. പി​താ​വ് വി​ദേ​ശ​ത്താ​ണ്. ബ​ന്ധു​ക്ക​ൾ ഏ​പ്രി​ൽ 28ന് ​കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി​ സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി അ​ടൂ​ർ സി.​ഐ​ക്ക്​ കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. 

Tags:    
News Summary - Rape Case against 19 year old youth-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.