Posted On
date_range Updated On
date_range പീഡനം: ബാങ്ക് കവർച്ചക്കേസ് പ്രതി പിടിയിൽ
കാസർകോട്: യുവതിയെ പീഡിപ്പിച്ച കേസിൽ ബാങ്ക് കവർച്ചക്കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. ബന്തിയോട് അട്ക്കയിലെ മുജീബ് റഹ്മാനെയാണ് (32) കാസർകോട് സി.ഐ അബ്ദുൽ റഹീം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം കാസർകോട് നഗരപരിധിയിലെ പഞ്ചായത്തിൽ താമസിക്കുന്ന 20 കാരിയെയാണ് പീഡിപ്പിച്ചത്.
എരിയാലിലെ കുഡ്‌ലു സഹകരണ ബാങ്കിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ മൂന്നാം പ്രതിയാണ് മുജീബ് റഹ്മാനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.