യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ

കൽപറ്റ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ. ഒളിവിലായ കൽപറ്റ തുർക്കി ബസാർ മണ്ണായത്ത് വളപ്പിൽ വീട്ടിൽ ലുനീദിനെയാണ് (26) കൽപറ്റ പൊലീസ് അറസ്​റ്റ്​ ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്നാണ്​ പൊലീസ് കേസെടുത്തത്​.

ആറുമാസമായി ഇയാൾ വിദേശത്തായിരുന്നു. പ്രതിക്ക് വേണ്ടി കൽപറ്റ പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്​ ലഭിച്ച വിവരത്തി​​െൻറ അടിസ്ഥാനത്തിൽ കൽപറ്റ പൊലീസെത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു.

Tags:    
News Summary - Rape Case Accused Arrested in Kalpetta -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.