Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം. പരാതിയില്‍ തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ 12ാം തിയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട സ്‌കാനിയ ബസിലാണ് സംഭവം. കോട്ടയത്ത് വെച്ചാണ് പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ സന്തോഷ് കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.