റാണിയും ജോളിയും സുഹൃത്തുക്കൾ മാത്രമെന്ന്​

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ അടുത്ത സുഹൃത്താണെന്ന് കരുതുന്ന റാണി എസ്.പി ഓഫിസിലെ ത്തി മൊഴി നല്‍കി. ജോളിയും റാണിയും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത് തില്‍ അന്വേഷണസംഘം വടകര എസ്.പി. ഓഫിസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ഇതിനുപുറമെ, ജോളിയുടെ ഫോണില്‍നിന്ന ്​ നിരവധി തവണ റാണിയെ വിളിച്ചതായും ഫോണില്‍ റാണിയോടൊപ്പമുള്ള സെല്‍ഫികളും ഫോട്ടോകളും ക​െണ്ടത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മകന്‍ റോമോ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇരുവരും ഒന്നിച്ച് എന്‍.ഐ.ടി.യിലെ രാഗം ഫെസ്​റ്റിൽ പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയും ജോളിയുടെ മൊബൈലില്‍നിന്ന് പൊലീസിന് ലഭിച്ചു.

എന്‍.ഐ.ടി പരിസരത്തുള്ള തയ്യല്‍ക്കടയിലാണ് റാണി ജോലിചെയ്തിരുന്നത്. എന്നാല്‍, ഈ തയ്യല്‍ക്കട ഇപ്പോള്‍ ഇല്ല. വെള്ളിയാഴ്ച രാവിലെ എസ്.പി ഓഫിസി​െലത്തിയ റാണിയെ മൊഴിയെടുത്ത്​ വൈകീട്ടോടെ വിട്ടയച്ചു. ഇവരുടെ മൊഴിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും കേവലം സൗഹൃദം മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നുമാണ് അന്വേഷണ സംഘത്തി​​െൻറ പ്രാഥമിക വിലയിരുത്തല്‍. തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, അന്വേഷണ സംഘത്തി‍​െൻറ സംയുക്​ത യോഗം റൂറൽ എസ്​.പി കെ.ജി. സൈമണി‍​െൻറ നേതൃത്വത്തിൽ നടന്നു. അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം ഇനിയങ്ങോട്ടുള്ള നീക്കങ്ങളെ കുറിച്ചും ചർച്ച നടത്തി. ശാസ്​ത്രീയ തെളിവുകൾ കണ്ടെത്തുകയെന്ന നിർദേശമാണ് പ്രത്യേകമായി രജിസ്​റ്റർ ചെയ്​ത കേസുകളുടെ ചുമതലയുള്ള ഉദ്യോഗസ്​ഥർക്ക്​ നൽകിയത്​.

Tags:    
News Summary - Rani presented for questioning-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.