രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു -എം.സി ജോസഫൈൻ

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ എ. വിജയരാഘവനെതിരായ പരാതിയില്‍ സംസ്ഥാന വനിത കമീഷനില്‍ നിന് ന് നീതി ലഭിച്ചില്ലെന്ന ആലത്തൂർ നിയുക്ത എം.പി രമ്യ ഹരിദാസിന്‍റെ ആരോപണത്തിനെതിരെ ചെയർപേഴ്സൺ എം.സി ജോസഫൈൻ. രമ്യ ഹ രിദാസ് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന് ജോസഫൈൻ ആരോപിച്ചു.

എ. വിജയരാഘവന്‍റെ വിവാദ പ്രസംഗത്തിനെതിരെ രമ്യ വനിതാ കമീഷന് ഇതുവരെ പരാതി നൽകിയിട്ടില്ല. രമ്യക്ക് എതിരെ പരാമർശം ഉയർന്നതിന് പിന്നാലെ വനിതാ കമീഷൻ കേസെടുത്തുവെന്നും ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞു.

വിജയരാഘവനെതിരായ പരാതിയില്‍ വനിത കമീഷനില്‍ നിന്നും സർക്കാറിൽ നിന്നും നീതി ലഭിച്ചില്ലെന്നാണ് രമ്യ ഹരിദാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാഷ്​ട്രീയത്തിനതീതമായി എതൊരു സ്ത്രീക്കും പ്രതീക്ഷയാകേണ്ടതാണ് വനിത കമീഷൻ.

വനിതകളെ പിന്തുണച്ച്​ സംസാരിക്കാൻ വനിതകൾ തന്നെയാണ് വേണ്ടത്. രാഷ്​ട്രീയം നോക്കാതെ ഇടപെടാൻ വനിത കമീഷന്​ കഴിയണം. നവോത്ഥാന മൂല്യം സംരക്ഷിക്കാൻ പോയ സർക്കാറിൽ നിന്ന്​ സ്ത്രീ എന്ന നിലയിൽ നീതി ലഭിച്ചില്ലെന്നും രമ്യ ആരോപിച്ചിരുന്നു.

Tags:    
News Summary - Ramya Haridas MC Josephine Women Commission -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.