Posted On
date_range Updated On
date_range രമ്യക്കെതിരായ പരാമർശം: പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു
തിരൂര്‍: ആലത്തൂര്‍ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍.ഡി. എഫ് കണ്‍വീനര്‍ എ. വിജയരാഘവന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്കര്‍ മലപ്പുറം എസ്.പിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊന്നാനി സി.ഐ, വനിത എസ്.ഐയുമാണ് ഡിവൈ.എസ്.പിക്കൊപ്പം അന്വേഷണ സംഘത്തിലുള്ളത്.
രണ്ടുദിവസം മുമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് വെച്ച് രമ്യ ഹരിദാസില്‍നിന്ന് മൊഴിയെടുത്തിരുന്നു. സംഭവത്തിൽ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് പൊലീസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.