കൊട്ടിയത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട്ടിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് എസ്.പി കെ.ജി. സൈമൺ
Posted On
date_range Updated On
date_range റംസിയുടെ ആത്മഹത്യ: കെ.ജി സൈമൺ അന്വേഷണം തുടങ്ങി
കൊല്ലം: കൊട്ടിയത്ത് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെത്തുടർന്ന് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്.പി കെ.ജി. സൈമൺ യുവതിയുടെ വീട്ടിലെത്തി. ഡിവൈ.എസ്.പി അനിൽകുമാറും ഒപ്പമുണ്ടായിരുന്നു.
മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ആരായുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. യുവതിയുടെ സർട്ടിഫിക്കറ്റുകൾ, വിവാഹ നിശ്ചയത്തിന് കൊടുത്ത വാച്ചിൻെറയും പണത്തിൻെറയും വിവരങ്ങളും ചോദിച്ചറിഞ്ഞു.
അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ലേക്ക് മാറ്റി കഴിഞ്ഞ ദിവസമാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.