ബോളിവുഡിന് സൗത്തിന്ത്യൻ താരങ്ങളോട് അസൂയ; ദേവ്ഗൺ- കിച്ചാ സുദീപ് പോരിൽ പക്ഷം പിടിച്ച് രാംഗോപാൽ വർമ

മുംബൈ: നടന്മാരായ അജയ് ദേവ്ഗനും കിച്ചാ സുദീപും തമ്മിൽ നടക്കുന്ന ട്വിറ്റർ പോരിൽ നിലപാട് വ്യക്തമാക്കി പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ. ഹിന്ദി ദേശീയ ഭാഷയായി അധികകാലം നിലനിൽക്കില്ലെന്ന കിച്ചാസുദീപിന്‍റെ പ്രസ്താവനയാണ് അജയ് ദേവഗനെ രോഷാകുലനാക്കിയത്. സൗത്തിന്ത്യൻ സിനിമകൾക്ക് ഈയിടെയായി ലഭിച്ചുവരുന്ന ജനപ്രീതി ചൂണ്ടിക്കാണിച്ചായിരുന്നു കന്നഡതാരമായ കിച്ചാ സുദീപിന്‍റെ പ്രതികരണം.

അങ്ങനെയെങ്കിൽ ഹിന്ദി സിനിമകൾ സൗത്തിന്ത്യൻ ഭാഷകളിൽ എന്തിനാണ് മൊഴിമാറ്റി പ്രദർശിപ്പിക്കുന്നതെന്നായിരുന്നു അജയ് ദേവ്ഗൺ കിച്ചാ സുദീപിനെതിരായി ട്വിറ്ററിൽ കുറിച്ചത്.

കന്നഡ സിനിമ കെ.ജി.എഫ് 2 ആദ്യദിനത്തിൽ തന്നെ 50കോടി ക്ലബിൽ കയറിയത് തെക്കേയിന്ത്യൻ താരങ്ങൾക്ക് വലിയ സുരക്ഷിതത്വമില്ലായ്മയും അസൂയയുമാണ് സൃഷ്ടിക്കുന്നതെന്നാണ് അടിസ്ഥാന സത്യമെന്ന് രാംഗോപാൽ വർമ ട്വിറ്ററിൽ കുറിച്ചു.

അടുത്തിടെ നടന്ന ഒരു പ്രൊമോഷന്‍ പരിപാടിക്കിടെ കിച്ച സുദീപ് നടത്തിയ പ്രതികരണമാണ് വിവാദമായത്. ആർ.ആർ.ആർ, കെ.ജി.എഫ് ചാപ്റ്റർ 2 തുടങ്ങിയ സിനിമകളുടെ പശ്ചാത്തലത്തിൽ പാന്‍ ഇന്ത്യന്‍ സിനിമ ചർച്ചയായപ്പോഴായിരുന്നു നടൻ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്.

"കന്നഡയിൽ നിന്ന് ഒരു പാൻ ഇന്ത്യ സിനിമ ഉണ്ടാകുന്നു എന്ന് നിങ്ങള്‍ പറയുന്നു, എന്നാലതില്‍ ഒരു ചെറിയ തിരുത്ത് ഉണ്ട്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. ബോളിവുഡാണ് ഇന്ന് അവരുടെ പാൻ-ഇന്ത്യ സിനിമകൾ തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്ത് വിജയം കണ്ടെത്താൻ പാടുപെടുന്നത്. എന്നലത് നടക്കുന്നുമില്ല. അതേസമയം, ഞങ്ങൾ എല്ലാവർക്കും സ്വീകാര്യമായ സിനിമകൾ നിർമ്മിക്കുന്നു", എന്നായിരുന്നു കിച്ച സുദീപിന്റെ വാക്കുകള്‍.

ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളുടെ സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത് എന്നായിരുന്നു അജയ് ദേവ്ഗണിന്‍റെ ട്വീറ്റി. ഹിന്ദി എല്ലാക്കാലത്തും മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കുമെന്നും അജയ് ദേവ്ഗണ്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു ട്വീറ്റ്.

Tags:    
News Summary - Ramgopal Varma sided with Ajay Devgan-Kicha Sudeep war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.