കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശിയുടെയും ഷൈനിയുടെയും മകൾ ജൂനിറ്റയാണ് വധു. ചെന്നിത്തല തന്നെയാണ് വിവാഹം നിശ്ചയിച്ച വിവരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.
ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ (ബഹറിൻ) ദമ്പതികളുടെ മൂത്ത മകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.