എടത്തല: ആലുവ എടത്തലയിൽ ഉസ്മാനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന്മാരെ സസ്പെൻഡ് ചെയ്യാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉസ്മാെൻറ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ സംരക്ഷിക്കുന്ന സമീപനം സർക്കാറിെൻറ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. ആലുവ എം.എൽ.എ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രി ആലുവക്കാരെ മുഴുവൻ അപമാനിക്കുകയാണ് ചെയ്തത്. അത് പിൻവലിച്ച് മാപ്പു പറയാൻ പിണറായി വിജയൻ തയാറാകണം. ആലുവ എന്നത് സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആണോ എന്നദ്ദേഹം ചോദിച്ചതിനു പിന്നിലുള്ള സൂചന എന്താണ്.
ആ ദുഃസൂചന പിൻവലിക്കാൻ മുഖ്യമന്ത്രി തയാറാകണം. നോമ്പുതുറക്കാൻ സാധനങ്ങളുമായി വരുന്ന വഴിയിലാണ് ഉസ്മാനെ കാറിടിച്ചതും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിച്ചതും. എന്നിട്ടും പൊലീസ് നടപടിയെ ന്യായീകരിക്കുകയാണ്. ഈ പൊലീസുകാരെ ട്രെയിനിങ്ങിനയക്കുന്നതിനു പകരം ദുർഗുണപാഠശാലയിലേക്ക് അയക്കണം. ഉസ്മാെൻറ ആശുപത്രി ചെലവ് സർക്കാർ വഹിക്കണം. കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം. ഇത് ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ കത്ത് നൽകിയിട്ട് നടപടിയുണ്ടായില്ല. ഉടൻ മുഖ്യമന്ത്രിക്ക് താൻ കത്ത് നൽകുമെന്നും പ്രതിപക്ഷ നേതാവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.