മാർക്ക്​ ദാനം: മുഖ്യമന്ത്രി അന്വേഷണത്തിന്​ തയാറാകണമെന്ന്​​ ചെന്നിത്തല

തിരുവനന്തപുരം: മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർ ക്ക്​ ദാനത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ്​ മന്ത്രി കെ.ടി ജലീലിന്​ നിരപരാധി എന്ന്​ പറഞ്ഞ്​ ഒഴിവാകാൻ കഴിയില്ല. മന ്ത്രി കള്ളം പറയുന്നത്​ എന്തൊക്കെയോ മറച്ച​ു വെക്കാനാണ്​. മിനിട്​സ്​ തയാറാക്കിയ ഉദ്യോഗസ്ഥരെ പഴിചാരി മന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്നും ​രമേശ്​ ചെന്നിത്തല പറഞ്ഞു.

മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് തയ്യാറാണോ എന്നും രമേശ് ചെന്നിത്തല വെല്ലു വിളിച്ചു. വ്യക്തമായ തെളിവുകള്‍ നിരത്തി വെച്ചിട്ടും തെളിവുണ്ടോ എന്നാണ് മന്ത്രി ചോദിക്കുന്നത്. മൂന്ന് മണിക്കൂര്‍ സമയം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തതിന്‍റെ വീഡിയോ തന്‍റെ കൈവശമുണ്ട്. മന്ത്രി ആവശ്യപ്പെട്ടാല്‍ ആ വീഡിയോ നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ramesh Chennithala - University Exam fraud - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.