Posted On
date_range Updated On
date_range ഖമറുദ്ദീന്‍ അഴിമതി നടത്തിയതല്ല, ബിസിനസ് പൊളിഞ്ഞതാണ് -ന്യായീകരിച്ച് ചെന്നിത്തല
തിരുവനന്തപുരം: ജ്വല്ലറി തട്ടിപ്പു കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം മുസ്ലിം ലീഗ് എം.എല്‍.എ എം.സി ഖമറുദ്ദീനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖമറുദ്ദീനെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
ഖമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ല. ബിസിനസ് പൊളിഞ്ഞതാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം.
മയക്കുമരുന്ന് കച്ചവടത്തിനും അഴിമതിക്കും സി.പി.എം അനുമതി നല്‍കിയിരിക്കുകയാണ്. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച അന്വേഷണം വികസനത്തെ അട്ടിമറിക്കുന്നതെങ്ങിനെയാണ്? ഞങ്ങള്‍ അഴിമതി നടത്തും, ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സി.പി.എമ്മിനെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.