എം.എം മണി തുടരണമോയെന്ന്​ മുഖ്യമന്ത്രി തീരുമാനിക്കണം- ​ചെന്നിത്തല

പാലക്കാട്: വൈദ്യുതി മന്ത്രി സ്ഥാനത്ത് എം.എം മണി തുടരണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. െഎ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ എം.എം.മണി നടത്തിയ പ്രസ്താവന മ്ലേച്ഛമാണ്.  ഇടതുപക്ഷ ഭരണം ജനങ്ങൾക്ക് ബാധ്യതയാണെന്നും ആരെ ഉൗളമ്പാറക്ക് വിടണമെന്ന് ജനം തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ രൂക്ഷമായ ഭാഷയിലാണ് വൈദ്യുതി മന്ത്രി എം.എം മണി വിമർശിച്ചത്. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. 

Tags:    
News Summary - ramesh chennithala statement on munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.