Posted On
date_range Updated On
date_range ഇ.ഡിക്കെതിരായ കേസിൽ സർക്കാർ വിഡ്ഢി വേഷം കെട്ടി; കോടതിയിൽ നടന്നത് പ്രഹസനമെന്ന് ചെന്നിത്തല
കൊച്ചി: ഇ.ഡിക്കെതിരായ കേസിൽ സംസ്ഥാന സർക്കാർ വിഡ്ഢി വേഷം കെട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു അന്വേഷണവും നടക്കരുതെന്നായിരുന്നു ഇരു സർക്കാറുകളുടെയും ആഗ്രഹം. സംസ്ഥാനവും കേന്ദ്രവും കള്ളക്കളി നടത്തുകയായിരുന്നു. ഹൈകോടതിയിൽ നടന്നത് പ്രഹസനമെന്നും ചെന്നിത്തല പറഞ്ഞു.
സി.ആർ.പി.എസ് ചട്ടങ്ങൾ പ്രകാരം ഇ.ഡിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ല. അധികാരമില്ലാത്ത കാര്യം നടപ്പാക്കാൻ ശ്രമിച്ചത് ജനങ്ങളെ പറ്റിക്കാനാണ്. ഇപ്പോൾ യഥാർഥ ചിത്രം ഹൈകോടതി പുറത്തു കൊണ്ടുവന്നുവെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.