Posted On
date_range Updated On
date_range കോൺഗ്രസ് ആരെയും കൊല്ലുന്ന പാർട്ടിയല്ല -ചെന്നിത്തല
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ കോൺഗ്രസിന് ബന്ധമുണ്ടെന്ന സി.പി.എം ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിൽ കോൺഗ്രസിന് ബന്ധമില്ല. സർക്കാറിന്‍റെ ഭരണപരാജയം മറക്കാൻ കോൺഗ്രസിനെ പഴിചാരുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കോൺഗ്രസ് ആരെയും കൊല്ലുന്ന പാർട്ടിയല്ല. ഗൂണ്ടകളെ പോറ്റിവളർത്തുന്ന പാർട്ടിയുമല്ല. പൂർവ ൈവരാഗ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംഭവമാണെന്നാണ് താഴെതട്ടിൽ നിന്നുള്ള റിപ്പോർട്ട്. രാഷ്ട്രീയ സംഘർഷം ഉണ്ടാകാത്ത പ്രദേശമാണ്. അനാവശ്യമായി കോൺഗ്രസിനെ പഴിചാരാനുള്ള ശ്രമം നടക്കില്ല.
കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന വാദം നിലനിൽക്കില്ല. തകർന്നു കൊണ്ടിരിക്കുന്ന സർക്കാറിന്‍റെ മുഖച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണിത്. കൊലപാതകം സംബന്ധിച്ച നീതിപൂർവമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.