തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപടെണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുമ്പോള്‍ കഷ്ടപ്പെടുന്നത് അത്തരം ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരാണ്. പണിമുടക്കുന്ന ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ അവയെ കുടംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിച്ച് പരിഷ്കാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം എത്തുന്നതിന് മുമ്പ് ദൃതിപിടിച്ച് പരിഷ്‌കാരം അടിച്ചേല്‍പ്പിക്കാനാണ് ശ്രമം.
എല്ലാ കാര്യങ്ങളിലും ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. ഭൂമിയേറ്റെടുക്കലിന്‍റെ കാര്യത്തിലായിരുന്ന, ഡോക്ടര്‍മാരുടെ സമരം തീര്‍ക്കുന്ന കാര്യത്തിലായാലും ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വൈമുഖ്യമാണ്. അനാവിശ്യമായ ദുര്‍വ്വാശിയും മാടമ്പിത്തരവുമാണ് പലപ്പോഴും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വച്ചുപുലര്‍ത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ആരോഗ്യമന്ത്രിയുടെ പിടിവാശിയാണ് സംസ്ഥാനത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നതെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ പറയുന്നു. മുന്നൊരുക്കമില്ലാതെയും മതിയായ ജീവനക്കാരില്ലാതെയുമാണ് സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി തുടങ്ങിയതെന്നും അത് കൊണ്ട് അതംഗീകരിക്കാന്‍ കഴിയില്ലന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒ.പി സമയം നീട്ടുന്നതിന് മുമ്പ് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി അവരെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്ന പ്രശ്‌നമേയുള്ളവെന്നിരിക്കെ സര്‍ക്കാര്‍ ജനങ്ങളെ കഷ്ടപ്പെടുത്തന്ന നിലപാട് തുടരുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ചെന്നിത്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.