സി.പി.എമ്മിന്‍റെ വർഗീയ പ്രചരണം വിജയിക്കില്ല -ചെന്നിത്തല 

ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തുടക്കം മുതൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും വർഗീയ പ്രചരണം ഒരു കാരണവശാലും വിജയിക്കാൻ പോകുന്നില്ല. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിനെ വൻഭൂരിപക്ഷത്തിൽ ജനം വിജയിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

ചെങ്ങന്നൂരിലേത് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പോരാട്ടമാണ്. ബി.ജെ.പിക്ക് ഒരു പ്രസക്തിയും ഇല്ല. അവരുടെ വോട്ട് പകുതിയായി കുറയും. എസ്.എൻ.ഡി.പിയും ബി.ഡി.ജെ.എസും ബി.ജെ.പിയുടെ കൂടെ ഇപ്പോഴില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവികാരം ശക്തമാണ്. അതിനാൽ സി.പി.എമ്മിനും ബി.ജെ.പിക്കും വോട്ട് കുറയുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 
 

Tags:    
News Summary - Ramesh Chennithala React to CPM and BJP Statement -Kerala News'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.