തിരുവനന്തപുരം: കേരളത്തിെൻറ ആവശ്യങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് തിണ്ണമിടുക്ക് മാത്രമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അവഗണനക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ രാജ്ഭവനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിനു വേണ്ടി ഏതെങ്കിലും പദ്ധതിക്ക് സംസ്ഥാന സർക്കാർ ആവശ്യം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് കല്ലിടാൻ ഒരു പദ്ധതിപോലും കേന്ദ്രം അനുവദിച്ചുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് ഭരണത്തിലെത്തുേമ്പാൾ കേന്ദ്ര അവഗണനക്കെതിരെ സമരം നടത്തിയിരുന്ന ഇടതു മുന്നണി ഇത്തവണ പ്രക്ഷോഭം നടത്താത്തത് എന്തു കൊണ്ടാണെന്ന് അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ചോദിച്ചു. ലാഭ കണക്ക് നോക്കിയല്ല കരിപ്പൂർ വിമാനത്താവളത്തിനെതിരെ കേന്ദ്രനിലപാടെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ. മുനീർ പറഞ്ഞു. മോദി ഭരണം പൂജ്യമാണെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.