പി.എസ്.സി നിയമനം കാത്തിരിക്കുന്ന സുധക്ക് സഹായ വാഗ്ദാനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പി.എസ്.സി നിയമനം കാത്തിരിക്കുന്ന സുധക്ക് സഹായഹസ്തവുമായി രമേശ് ചെന്നിത്തല. ഹിന്ദിയിൽ ബി.എഡും എം.എയും എം.ഫിലും പി.എ.ച്ച്ഡിയും ഉള്ള സുധക്ക് ജോലി ലഭിച്ചില്ലെങ്കിൽ തന്‍റെ ഓഫിസിൽ ഹിന്ദി ട്രാൻസ്ലേറ്ററായി നിയമനം നൽകുമെന്നാണ് രമേശിന്‍റെ വാഗ്ദാനം. 41 വ‍യസായതിനാൽ നിലവിലുള്ള റാങ്ക് ലിസ്റ്റ് റദ്ദായാൽ പിന്നീട് സർക്കാർ ജോലിക്ക് അപേക്ഷിക്കാനാവില്ല. വിദ്യാഭ്യാസമന്ത്രിയെയും പി.എസ്.സി ചെയർമാനെയും വിവരമറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്:

PSC നിയമനം കാത്തിരിക്കുന്ന സുധയെ കണ്ടു. ഹിന്ദിയിൽ ബിഎഡും എംഎയും എംഫിലും പിഎച്ച്ഡിയും ഉണ്ടായിട്ടും കൂടി തൊഴിലിനായി കാത്തിരിക്കേണ്ടി വരികയെന്നത് വല്ലാത്തൊരു അവസ്ഥയാണ്. അത്തരമൊരു കടമ്പയിലൂടെയാണ് സുധ കടന്നുപോകുന്നത്. കേരള കൗമുദി പത്രത്തിലാണ് സുധയുടെ വാർത്ത വായിച്ചത്. 2013ൽ PSC ഹൈസ്ക്കൂൾ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2017ലാണ്. ഈ റാങ്ക് ലിസ്റ്റിൽ സുധയുടെ പേരുണ്ട്. ഈ റാങ്ക് ലിസ്റ്റ് റദ്ദായാൽ 41 വയസുകാരിയായ ഇവർക്ക് വീണ്ടുമൊരു സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് സുധ തന്റെ നിയമനത്തിനായി കാത്തിരിക്കുന്നത്.

സുധയുടെ അവസ്ഥ വിദ്യാഭ്യാസമന്ത്രിയെയും PSC ചെയർമാനെയും അറിയിച്ചു. അഥവാ ഇനി സുധയ്ക്ക് ജോലി ലഭിച്ചില്ലെങ്കിൽ, എന്റെ ഓഫീസിൽ തന്നെ ഹിന്ദി ട്രാൻസ്ലേറ്ററായി നിയമിക്കുന്നതായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.