????????? ?????????? ???????????? ????????? ???????? ????????????? ????????????????? ????????????? ????????????????. ????? ????? ??.??? ???????

മരട് ഫ്ലാറ്റ്: നിർദേശങ്ങളുമായി മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വിനെ തുടർന്ന് ഉടമകൾക്ക് ഒ​ ഴി​യാ​നുള്ള സ​മ​യ​പ​രി​ധി ഇന്ന് അവസാനിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും തദ് ദേശ സ്വയംഭരണ മന്ത്രിക്കും കത്തയച്ചു. മൂന്നിന പ്രശ്ന പരിഹാര നിർദേശങ്ങളുമായാണ് രമേശ് ചെന്നിത്തലയുടെ കത്ത്.

മൂന്നംഗ സമിതി സോൺ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ലാറ്റുടമകളുടെ ഭാഗം കേൾക്കുക, ഫ്ലാറ്റ് പൊളിച്ചേ തീരൂ എങ്കിൽ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക -പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഫ്ലാറ്റുടമകളുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തെറ്റായെന്ന ബോധ്യത്തോടെ ചീഫ് സെക്രട്ടറി മുഖേന സത്യവാങ്മൂലം സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - ramesh chennithala letter to chief minister maradu flat-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.