Posted On
date_range Updated On
date_range സി.പി.ഐ എം.എൽ.എക്ക് മർദനം: കാനം പ്രതികരിക്കാത്തത് അപഹാസ്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്യുന്നവരെയെല്ലാം തല്ലിച്ചതക്കുന്ന രീതിയിലേക്ക് കേരള ാ പൊലീസിനെ മുഖ്യമന്ത്രി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകക്ഷി എം.എൽ.എയുടെ കൈ അടിച്ചൊടിക്കുന്നുവെന്നും ഭരണകക്ഷിയിലെ പാർട്ടിയിലെ സെക്രട്ടറിയുെട തല അടിച്ച് പൊട്ടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
സ്വന്തം എം.എൽ.എയുടെ കൈ തല്ലിയൊടിച്ചിട്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കാത്തത് അപഹാസ്യമാണ്. കാനത്തിന്റെ സമീപനത്തെ കൗതുകത്തോടെയാണ് ജനങ്ങൾ കാണുന്നത്. ആട്ടും തുപ്പും സഹിച്ച് എത്രകാലം സി.പി.ഐ മുന്നോട്ടു പോകുമെന്നാണ് അറിയേണ്ടതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.