കൊച്ചി: പൊലീസ് മുഖേന ശേഖരിച്ച കോവിഡ് ബാധിതരുടെ ഫോൺ കാൾ വിവരങ്ങൾ ഹൈകോടതി വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപഹരജി.
ഫോൺ കാൾ വിവരങ്ങൾ സംബന്ധിച്ച ഡി.ജി.പിയുടെ ഉത്തരവ് വന്ന ശേഷം ശേഖരിച്ച വിവരങ്ങളെല്ലാം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നാണ് ൈഹകോടതിയിൽ സമർപ്പിച്ച ഉപഹരജിയിലെ ആവശ്യം. ഫോൺ കാൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ തെൻറ പൊതുതാൽപര്യ ഹരജിക്കൊപ്പം പരിഗണിക്കാനാണ് ഉപഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.