ഞാൻ ഹാപ്പിയാണോ എന്നതല്ല, മെച്ചപ്പെട്ട ഭരണം വേണം എന്നുള്ളതാണ് -രമേശ് ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർക്ക് അഭിനന്ദനമറിയിച്ച് രമേശ് ചെന്നിത്തല. വകുപ്പുകൾ എല്ലാം മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നും മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഞാൻ ഹാപ്പിയാണോ എന്നതല്ല പ്രശ്നമെന്നും മെച്ചപ്പെട്ട ഭരണം വേണം എന്നുള്ളതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വ്യക്തിപരമായ നഷ്ടങ്ങളോ അനിഷ്ടങ്ങളോ പ്രശ്നമല്ല. പാർട്ടിയാണ് തനിക്ക് വലുതെന്നും എന്റെ നഷ്ടങ്ങൾ വിലയിരുത്തേണ്ട സമയമല്ല ഇതെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെയാണ്. മന്ത്രിമാർ ആരൊക്കെയാകണമെന്ന് തീരുമാനിക്കുന്നതിനുള്ള ചർച്ചകൾക്ക് വിളിച്ചതാണെന്നും ചില കാരണങ്ങൾ കൊണ്ട് പോകാൻ കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ അതൊക്കെ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ജയിച്ചവരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിക്കൊണ്ടു പോകാൻ കഴിയില്ല. 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂ. കഴിയാവുന്ന അത്ര പേരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:    
News Summary - It's not about whether I'm happy, it's about wanting better governance - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.