തിരുവനന്തപുരം: പരമരഹസ്യമായി സംസ്ഥാനത്ത് മദ്യനിര്‍മാണ ശാലകൾക്ക് അനുമതി നൽകിയതിനുപിന്നിലെ അഴിമതി ഒന്നൊന്നായി പുറത്തുവന്നതോടെ മൂടിവെക്കാനുള്ള വെപ്രാളത്തിലാണ് സര്‍ക്കാറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലളിതമായ 10 ചോദ്യങ്ങള്‍ കഴിഞ്ഞമാസം 29ന് ചോദിച്ചു. ഒന്നിനുപോലും തൃപ്തികരമായ മറുപടി നല്കാന് എക്സൈസ് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ ചെന്നിത്തല പറഞ്ഞു.
വസ്തുതകള്‍ വളച്ചൊടിച്ചും വിചിത്രമായി വ്യാഖ്യാനിച്ചും യുക്തിരഹിതമായ മുട്ടുന്യായങ്ങള്‍ നിരത്തിയുമാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരംകൊണ്ട് സത്യത്തെ മൂടിവെക്കാനാവില്ല. ബ്രൂവറികളും ഡിസ്റ്റിലറിയും കിട്ടിയ നാലുപേര്‍ മാത്രം ഇവ അനുവദിക്കുന്ന വിവരം എങ്ങനെ അറിഞ്ഞു എന്നതാണ് കാതലായ ചോദ്യം.
19 വര്‍ഷമായി സംസ്ഥാനത്ത് മദ്യനിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ഇടക്ക് ആരെങ്കിലും അപേക്ഷിച്ചാല്തന്നെ അനുവദിക്കേണ്ടതിെല്ലന്നും 1999ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസിക്കുകയായിരുന്നു പതിവ്. പിണറായി അധികാരം ഏറ്റെടുത്ത ഉടന്‍ കുറച്ചുപേര്‍ അപേക്ഷയുമായി ഓടിയെത്തിയത് എങ്ങനെയാണ്. 19 വര്‍ഷമായി മാറിവരുന്ന സര്‍ക്കാറുകള്‍ നിരസിച്ച കാര്യം പുനരാരംഭിക്കുമ്പോള്‍ പ്രകടനപത്രികയിലും മദ്യനയത്തിലും പ്രഖ്യാപിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മദ്യവര്‍ജനമാണ് നയമെന്നും അതിനായി ഇടപെടുമെന്നും പ്രകടനപത്രികയിലും മദ്യനയത്തിലും ഇല്ലേ എന്നാണ് മറുപടി.
നയം മാറ്റം എന്തുകൊണ്ട് മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ല, മന്ത്രിസഭയില്‍ കൊണ്ടു വന്നില്ല, ബജറ്റിലോ നയപ്രഖ്യാപനത്തിലോ പ്രഖ്യാപിച്ചില്ല എന്ന ചോദ്യത്തിന് അതിെൻറയൊന്നും ആവശ്യമിെല്ലന്നാണ് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും നിലപാട്. ശ്രീചക്രാ ഡിസ്റ്റിലറീസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ സര്‍ക്കാറിെൻറ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുന്നതാണ്. എറണാകുളത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ അനുമതികൊടുത്ത പവര്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിെൻറ കാര്യത്തിലാകട്ടെ അഴിമതിയുടെ വൈപുല്യം വെളിപ്പെടുത്തുന്ന ക്രമക്കേടുകളാണ് പുറത്തുവന്നത്.
പാലക്കാട്ടെ ഏലപ്പുള്ളിയില്‍ അനുവദിച്ച അപ്പോളോ ബ്രൂവറി അഞ്ചുലക്ഷം ഹെക്ട്രാ ലിറ്റര്‍ ബിയര്‍ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് 10 കോടി ലിറ്റര്‍ വെള്ളം വേണം. പേക്ഷ, മഴനിഴല്‍ പ്രദേശമായ എലപ്പുള്ളിയില്‍ കൃഷിക്കോ കുടിക്കാനോ പോലും വെള്ളമില്ല. ജല ചൂഷണത്തിെനതിരെ വന്‍ പ്രക്ഷോഭം നടന്ന പ്ലാച്ചിമടക്ക് 12 കി.മീറ്റർ ഉള്ളിലാണ് പ്രദേശം.
പ്ലാച്ചിമട സമരത്തോടൊപ്പംനിന്ന് ജനങ്ങളെ ഇളക്കിവിട്ട ഇടതുമുന്നണിതന്നെ ഇവിടെ മറ്റൊരു ജലചൂഷണത്തിന് വേദിയൊരുക്കിയത് വിരോധാഭാസമാണ്. എത്ര മൂടിെവച്ചാലും സത്യം പുറത്തുവരുകതന്നെ ചെയ്യുമെന്ന യാഥാര്‍ഥ്യം സി.പി.എം മനസ്സിലാക്കണം. വന്‍തുക കോഴയായി കൈമറിഞ്ഞ അഴിമതിയാണിത്. അതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയും രണ്ടാംപ്രതി എക്സൈസ് മന്ത്രിയുമാണെന്ന് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.