ഗാന്ധിജിയുടെ മഹത്വം മോദിക്ക്​ കിട്ടില്ല ​–ചെന്നിത്തല

 

തിരുവനന്തപുരം: സ്വന്തം വസ്ത്രത്തിനായി സ്വയം നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയു​ടെ മഹത്വം പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിക്കുന്ന മോദിക്ക്​ കിട്ടില്ലെന്ന്​ പ്രതിപക്ഷ​ നേതാവ്​ രമേശ്​ ചെന്നിത്തല. ഫേസ്​ബുക്​ പോസ്​റ്റിലൂടെയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. ഗുജറാത്തിൽ ജനിച്ചത്​ കൊണ്ട്​ ഗാന്ധിയാകാൻ കഴിയില്ലെന്നും അധികാരത്തി​​െൻറ ഹുങ്കില്‍ എന്തും ചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് ഇന്ത്യയിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും ചെന്നിത്തല പറയുന്നു.

ഫേസ്​ബുക്​ പോസ്​റ്റി​​െൻറ പൂർണരൂപം

ഗാന്ധിജിയെ ഖാദി കമ്മീഷന്റെ കലണ്ടറില്‍ നിന്ന് നീക്കം ചെയ്യാനേ മോദിക്ക് കഴിയുകയുള്ളൂ. ഇന്ത്യയിലെ ജനകോടികളുടെ മനസ്സില്‍ നിന്ന് മാറ്റാന്‍ ബി.ജെ.പിക്കും മോദിക്കും കഴിയില്ല. അര്‍ദ്ധനഗ്നനായ ഫക്കീറായ ഗാന്ധിജി സ്വന്തം വസ്ത്രത്തിനായി സ്വയം നൂല്‍ നൂല്‍ക്കുമായിരുന്നു. മോദി പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിക്കുന്നത് കൊണ്ട് ആ മഹത്വമൊന്നും കിട്ടുകയില്ല. ഗുജറാത്തിൽ ജനിച്ചതും കൊണ്ടും ഗാന്ധിയാകാൻ കഴിയില്ല. അധികാരത്തിന്റെ ഹൂങ്കില്‍ എന്തും ചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് ഇന്ത്യയിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ല.

 

 

 

Tags:    
News Summary - ramesh chennithala blames modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.