Posted On
date_range Updated On
date_range കോടിയേരി പുത്രന്‍റെ സാമ്പത്തിക ക്രമേക്കട് സി.പി.എമ്മിന്‍റെ ജീർണത -ചെന്നിത്തല
നിലമ്പൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയി കോടിയേരിയുടെ ഗൾഫിലെ സാമ്പത്തിക ക്രമക്കേടിൽ സി.പി.എം മൗനം പാലിക്കുന്നത് പാർട്ടിയുടെ ജീർണതയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സമരജ്വാല ഉദ്ഘാടനത്തിന് ശേഷം നിലമ്പൂരിൽ മാധ‍്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികൾ തട്ടിയകേസിലെ പ്രതിയാണ് ബിനോയിയെന്ന ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തണം. പി.വി. അൻവർ എം.എൽ.എയുടെ നിയമലംഘനങ്ങൾക്കെതിരെ തുടർസമരം ഉണ്ടാവും. നിയമനടപടികളുടെ ഭാഗമായി അൻവറിെൻറ കേസിൽ ഡി.സി.സി പ്രസിഡൻറ് കക്ഷി ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.