Posted On
date_range Updated On
date_range ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിയമസഭ തെരഞ്ഞെടുപ്പിനെ നയിക്കുക കൂട്ടായ നേതൃത്വമായിരിക്കും. തെരഞ്ഞെടുപ്പിനെ ഗൗരവമായി എടുത്തതിന്‍റെ ലക്ഷണമാണ് കൂട്ടായ നേതൃത്വമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
യു.ഡി.എഫിലേക്ക് പുതിയ കക്ഷികൾ വന്നേക്കാം. ഭരണത്തുടർച്ച എൽ.ഡി.എഫിന്‍റെ വ്യാമോഹം മാത്രമാണ്. പ്രതിപക്ഷത്തെ കുറച്ചു കണ്ടപ്പോഴെല്ലാം ചരിത്രം എന്തായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.