Posted On
date_range Updated On
date_range ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടി -ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്ന കേരള ഗവർണറെ മുഖ്യമന്ത്ര ി പിണറായി വിജയന് ഭയമാണെന്നും ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി നല്ല പിള്ള ചമയാൻ ശ്രമിക്കുകയാണ്. പാർട്ടി ഗവർണറെ വിമർശിച്ചിട്ട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്? ഗവർണർ നിയമസഭയെ അധിക്ഷേപിച്ചിട്ട് സഭാ നേതാവായ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.