ഹരിപ്പാട്: നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈവശമുള്ളത് 25,000 രൂപ. ഭാര്യ അനിത രമേശിെൻറ കൈവശം 15,000 രൂപയും ഉണ്ട്. ഡൽഹി പാർലമെൻറ് ഹൗസിലെ എസ്.ബി.ഐ ശാഖയിൽ ചെന്നിത്തലക്ക് 5,89,121.12 രൂപ നിക്ഷേപമുണ്ട്.
കൂടാതെ, തിരുവനന്തപുരം ട്രഷറി സേവിങ്സ് ബാങ്കിൽ 13 ,57,575 രൂപയും നിക്ഷേപമായുണ്ട്. ശാസ്തമംഗലം ധനലക്ഷ്മി ബാങ്ക് അക്കൗണ്ടിൽ 42,973 രൂപ നിക്ഷേപിച്ചിട്ടുണ്ട്. അനിത രമേശിെൻറ പേരിൽ ഡൽഹി ജൻപഥ് എസ്.ബി.ഐ ശാഖയിൽ 6,16,246 രൂപ നിക്ഷേപമുണ്ട്. അവിടെതന്നെ മറ്റ് രണ്ട് അക്കൗണ്ടിലായി 20,97,698 രൂപയും 11,99,433 രൂപയുമുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക് പേരൂർക്കട ശാഖയിൽ 51,367 രൂപയും ആർ.ഡിയായി 1,32,051 രൂപയുടെ നിക്ഷേപവും അനിതക്കുണ്ട്.
ആക്സിസ് ബാങ്കിെൻറ കവടിയാർ ശാഖയിൽ 1,96,289 രൂപയും തൊടുപുഴ നെടുമറ്റം സർവിസ് സഹകരണ ബാങ്കിൽ 1,27,678 രൂപയും അനിതയുടെ പേരിലുണ്ട്. ഇവിടെ 4,07,312 രൂപയുടെ സ്ഥിര നിക്ഷേപമുള്ളതായും നാമനിർദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.