ഇത്​ നിരാശയുടെ നോമ്പുകാലമല്ല –എ. അബ്​ദുല്‍ ഷുക്കൂര്‍ മൗലവി

പത്തനംതിട്ട: വിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ട്​ പരീക്ഷണമാണ് ഇത്തവണ നോമ്പ്​ കാല​ത്ത്​. ഒന്ന്​ കോവിഡി​ േൻറത്​, മറ്റൊന്ന്​ വീടുകളിൽ തന്നെ തളക്കപ്പെട്ടരിക്കുന്നത്​. ഇവ രണ്ടിനെയും അതിജയിക്കലാണ് സത്യവിശ്വാസികളുടെ നോമ്പി​​െൻറ ചൈതന്യം എന്നുപറയുന്നതെന്ന്​ പത്തനംതിട്ട ടൗൺ പള്ളി ചീഫ്​ ഇമാം ​എ. അബ്​ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി. വ്രതാനുഷ്​ഠാനത്തെക്കുറിച്ച്​ ‘മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ​​െൻറ ജീവിതത്തിൽ ഇന്നേവരെ ഇതുപോലൊരു സന്ദർഭമുണ്ടായിട്ടില്ല. നൂറുവയസ്സ്​ പിന്നിട്ടവർ പോലും പറയുന്നത്​ നോമ്പുകാലത്ത്​ പള്ളികൾ അടച്ചിടുന്നത്​ കേട്ടിട്ടുപോലുമില്ലെന്നാണ്​. ഇന്നേവരെ ജുമാനമസ്​കാരം അറിഞ്ഞുകൊണ്ട്​ നഷ്​ടപ്പെടാത്തവരാണ്​ ഞങ്ങളൊക്കെ. ഇപ്പോൾ അറിഞ്ഞുകൊണ്ട്​ നഷ്​ട​െപ്പടുകയാണ്​. പ്രവാചക​​െൻറ കാലത്തും മാരകമായ രോഗം പടർന്നപ്പോൾ വീടുകളിൽ നിങ്ങൾ നമസ്​കരിച്ചുകൊള്ളാൻ അദ്ദേഹം കൽപിച്ചു. ആ വചനം സാധൂകരിക്കാൻ നമുക്കും അവസരംവന്നകാലമാണിത്​.

ഇത്​ നിരാശയുടെ നോമ്പുകാലമല്ല. പ്രതീക്ഷയുടെയും പുതിയ അനുഭവങ്ങളുടെയും കാലമാണ്​. മനുഷ്യ​​െൻറ കഴിവുകൾക്ക്​ പരിമിതിയുണ്ട്​. പടച്ചവ​​െൻറ കഴിവുകൾക്ക്​ പരിമിതിയില്ലെന്ന്​​ നമ്മെ ബോധ്യപ്പെടുത്തുന്ന സന്ദർഭം കൂടിയാണിത്​. മുസ്​ലിംകളെ സംബന്ധിച്ചിടത്തോളം അവരെ പള്ളികളിൽനിന്ന്​ തടയ​െപ്പട്ടിരിക്കുന്നു. ഒരുപാട്​ നന്മകൾ ഈ നോമ്പുകാലത്ത്​ കിട്ടുന്നില്ലെന്ന്​ തോന്നിയേക്കാം. പക്ഷേ, അവരുടെ വീടുകളിൽ അല്ലാഹു എല്ലാ നന്മകളും അവർക്ക്​ ഒരുക്കി​െവച്ചിരിക്കുന്നത്​​ തിരിച്ചറിയാതെ പോകരുത്​. നോമ്പുകാലത്ത്​ ഇതുവരെ സ്​ത്രീകൾ മാത്രമാണ്​ അടുക്കളയിൽ പണിയെടുത്തിരുന്നത്. ഇപ്പോൾ പുരുഷന്മാരും മക്കളുമെല്ലാം വീട്ടിലുണ്ട്​. അവരെല്ലാം ഒത്തുചേർന്ന്​ അമ്മമാരെ സഹായിക്കുകയും നോമ്പുതുറയുടെ സമയ​േത്തക്ക്​ വേണ്ട ആഹാര വിഭവങ്ങൾ ഉണ്ടാക്കാനും ലഭിച്ച അവസരമാണ്​.

കുടുംബാംഗങ്ങൾ ഒരുമിച്ച്​ വീടുകളിൽ ​നോമ്പുതുറ സന്തോഷത്തോടെ നടത്തണം. അയൽപക്കക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടാതിരിക്കുക. നോമ്പുകാലത്തെ ഏറ്റവും വിശേഷപ്പെട്ടതാണ്​ നോമ്പുതുറക്ക്​ ശേഷമുള്ള പ്രാർഥന. രാത്രിയിലെ തറാവീഹ്​ നമസ്​കാരം പുരുഷന്മാർ വീടുകളിൽ നിർവഹിക്കേണ്ടിവരുന്നത്​ ആദ്യമാണ്​. കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച്​ തറാവീഹ്​ നമസ്​കാരം നിർവഹിക്കുകയാണ്​ വേണ്ടത്. കൂടുതൽ ഒഴിവ്​ സമയം ലഭിച്ചിരിക്കുകയാണ്​. ഇത്​ കൂടുതൽ പ്രാർഥനകൾക്ക്​ വിനിയോഗിക്കാനാവും. ദിനചര്യകൾക്കും പ്രാർഥനകൾക്കും ടൈംടേബിൾ നിശ്ചയിച്ച്​ ചെയ്​താൽ ചിട്ടയിലാക്കാൻ കഴിയും. ലോകത്തുനിന്നും ഈ മഹാമാരി മാറിപ്പോകാൻ എല്ലാവരും കരഞ്ഞ്​ പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ramadan in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.