കോൺഗ്രസിന്‍റെ സീറ്റ്​ ​തീരുമാനിക്കേണ്ടത്​ ലീഗല്ലെന്ന്​ അഡ്വ. കെ. ജയന്ത്

കോഴിക്കോട്​: കോൺഗ്രസ്​ നേതാവ്​ പി.ജെ.കുര്യ​​​െൻറ സീറ്റ്​ ആർക്ക്​ കൊടുക്കണമെന്ന്​ തീരുമാനിക്കേണ്ടത്​ ലീഗ്​ അല്ലെന്ന് രാജിവച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്​. ബി.ജെ.പിക്ക്​ പൊതുസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉൗർജ​ം പകരുന്ന തീരുമാനത്തിന്​ കൃത്യമായ പരിഹാര ക്രിയയില്ലെങ്കിൽ ​േകരളത്തിൽ കോൺ​ഗ്രസ്​ അപകടത്തിലാവുമെന്നും കെ. ജയന്ത്​  . കേരള കോൺഗ്രസിന്​ രാജ്യ സഭ സീറ്റ്​ വിട്ട്​ കൊടുത്തതിൽ പ്രതിഷേധിച്ച്​ രാജിവച്ചതിനെപ്പറ്റി വിശദീകരിച്ചു​ കൊണ്ടുള്ള​ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിക്ക്​ സീറ്റ്​ കൊടുക്കുകവഴി ലോക്​സഭാ തെരഞ്ഞെടുപ്പ്​ ജയം മുന്നിൽ കാണുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണ്​. കോൺഗ്രസും ബി.ജെപിയും കേ​ന്ദ്രത്തിൽ തുല്യ നിലയിൽ വന്നാൽ മാണി കോൺഗ്രസിനൊപ്പം​ നിൽക്കുമെന്ന്​ പറയാൻ എത്ര നേതാക്കൾക്കാവും​? കോൺഗ്രസി​​​െൻറ വേദികളിലൊന്നും സീറ്റി​​​െൻറ കാര്യം ചർച്ച ചെയ്യാത്തതിനാൽ കോൺഗ്രസ്​ നേതാക്കളെ തോക്കിൻമുനയിൽ നിർത്തിയാണ്​ തീരുമാനമെന്ന്​ കരുതേണ്ടി വരും.

ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിൽ പോലും മാണിക്ക്​ വേണ്ടി കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നതായി ഇപ്പോഴത്തെ സാഹചര്യത്തിൽ​ നോക്കു​േമ്പാൾ തോന്നും. കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കാര്യങ്ങൾ തീരുമാനിച്ചാൽ കോൺ​​ഗ്രസിനല്ല, അവർക്കാണ്​ ഗുണമുണ്ടാവുക. താഴെത്തട്ടിൽ പ്രവർത്തനമില്ലാതെ സംഘടനാ സംവിധാനം തകർന്ന കോൺഗ്രസി​​​െൻറ ആത്​മാഭിമാനം വീണ്ടെടുക്കാനാണ്​ നേതൃത്വം തുനിയേണ്ടത്​. കോൺഗ്രസിൽ ഇനിയൊരു സ്​ഥാനവും വേണ്ടെന്നും സാധാരണ പ്രവർത്തകനായി പാർടിയിൽ തുടരുമെന്നും അഡ്വ. കെ. ജയന്ത് പറഞ്ഞു.

Tags:    
News Summary - Rajya Sabha Seat: Congress Leader Adv. K. Jayanth -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.