File Photo

രാജ്യസഭ തെരഞ്ഞെടുപ്പ്​: ആ അസാധു ആരുടേത്​​?

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫി​നാ​യി വോ​ട്ട്​ ചെ​യ്​​ത 97 അം​ഗ​ങ്ങ​ളി​ൽ ഒ​രു എം.​എ​ൽ.​എ​യു​ടെ വോ​ട്ടാ​ണ്​ അ​സാ​ധു​വാ​യ​ത്. ബാ​ല​റ്റ് പേ​പ്പ​റി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ന് നേ​ർ​ക്ക് വ​ല​തു​ഭാ​ഗ​ത്താ​യി '1' എ​ന്ന് അ​ക്ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യാ​ലാ​ണ് വോ​ട്ട് ചെ​യ്ത​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ക്ഷേ, ഒ​രം​ഗം 'ടി​ക്' രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം അ​തി​നെ '1' ആ​ക്കി. വോ​ട്ടെ​ണ്ണ​ൽ വേ​ള​യി​ൽ ഇ​ത്​ ചൂ​ണ്ടി​ക്കാ​ട്ടി യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​നും എ​ൻ. ഷം​സു​ദ്ദീ​നും ത​ട​സ്സ​വാ​ദം ഉ​യ​ർ​ത്തി. എ​ൽ.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ളാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, എം. ​രാ​ജ​ഗോ​പാ​ല​ൻ, ജോ​ബ് മൈ​ക്കി​ൾ എ​ന്നി​വ​ർ എ​തി​ർ​വാ​ദം ഉ​യ​ർ​ത്തി​യെ​ങ്കി​ലും വ​ര​ണാ​ധി​കാ​രി​​യാ​യ നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി ബാ​ല​റ്റ് പ​രി​ശോ​ധി​ച്ച് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ചു.

ഏ​ത് അം​ഗ​മാ​ണ് അ​സാ​ധു​വാ​ക്കി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ബാ​ല​റ്റ് പേ​പ്പ​റി​െൻറ കൗ​ണ്ട​ർ​ഫോ​യി​ൽ പ​രി​ശോ​ധി​ക്ക​ണം. സി.​പി.​എം മ​ന്ത്രി​യു​ടെ ​േവാ​ട്ടാ​ണ്​ അ​സാ​ധു​വാ​യ​തെ​ന്ന് സൂ​ച​ന​യു​ണ്ട്. അ​സാ​ധു​വെ​ന്ന് ഉ​റ​പ്പി​ച്ച​തോ​ടെ സെ​ക്ര​ട്ട​റി ആ ​ബാ​ല​റ്റ് സീ​ൽ ചെ​യ്ത് പ്ര​ത്യേ​ക ക​വ​റി​ലേ​ക്ക് മാ​റ്റി.

ഒ​മ്പ​ത്​ മ​ണി​ക്ക്​ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​യു​ട​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി. സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും അ​തേ​സ​മ​യം ത​ന്നെ വോ​ട്ട് ചെ​യ്തു. രാ​വി​ലെ 8.30ന് ​ചേ​ർ​ന്ന യു.​ഡി.​എ​ഫ് നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ്​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല രാ​വി​ലെ 11 ഒാ​ടെ ഒ​റ്റ​ക്കെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡ് ബാ​ധിതനായ പാ​ലാ അം​ഗം മാ​ണി സി.​കാ​പ്പ​ൻ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വോ​ട്ട്​ ചെ​യ്​​ത​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ 3.30ന് ​സ​ഭ​യി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി നി​യ​മ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ്ര​ത്യേ​ക ലി​ഫ്റ്റ് സൗ​ക​ര്യ​മു​ൾ​പ്പെ​ടെ ക്ര​മീ​ക​ര​ിച്ചിരു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹം വൈ​കീ​ട്ട് 3.15ന് ​വോ​ട്ട് ചെ​യ്യാ​നെ​ത്തി. എം.​എ​ൽ.​എ ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

എം.​എ​ൽ.​എ​യെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പേ​ഴ്സ​ന​ൽ സ്​​റ്റാ​ഫി​നെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​റി​യി​​െച്ച​ന്നാ​ണ്​ നി​യ​മ​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​നും കാ​പ്പ​നെ ഫോ​ണി​ൽ ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ചെ​ങ്കി​ലും സാ​ധാ​ര​ണ ലി​ഫ്റ്റി​ൽ അ​ദ്ദേ​ഹം ക​യ​റി. ഇ​തോ​ടെ ഓ​പ​റേ​റ്റ​റാ​യ ജീ​വ​ന​ക്കാ​രി​യും ആ​ശ​ങ്ക​യി​ലാ​യി.

രാജ്യസഭാംഗമായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു; എൽ.ഡി.എഫിന്‍റെ ഒരു വോട്ട് അസാധു

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർഥി ശൂരനാട് രാജശേഖരനെ 40നെതിരെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 137 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിന്‍റെ ഒരു വോട്ട് അസാധുവായി.

എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി. രാമകൃഷ്ണൻ, പി. മമ്മിക്കുട്ടി എന്നിവർ കോവിഡ് ബാധിതരായതിനാല്‍ 97 പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. എന്നാല്‍, ഒരു വോട്ട് അസാധുവായി. യു.ഡി.എഫിന് 41 എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി. തോമസ് ചികിത്സയില്‍ കഴിയുന്നതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. കോവിഡ് ബാധിതനായിരുന്ന മാണി സി. കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ച് വോട്ടുചെയ്യാനെത്തി.

കേരള കോൺ​ഗ്രസ് (എം) ചെയർമാനായിരുന്ന ജോസ് കെ. മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരള കോൺ​ഗ്രസ് (എം) യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ എത്തിയതോടെ ജനുവരി 11നാണ് ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാർട്ടിക്ക് തന്നെ നൽകുന്ന രീതി വച്ചാണ് സീറ്റ് കേരള കോൺ​ഗ്രസിന് തന്നെ നൽകിയത്.

Tags:    
News Summary - Rajya Sabha elections: Whose is that invalid vote?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.