തൊടുപുഴ: പൊലീസ് കസ്റ്റഡിയില്‍ മർദനമേറ്റതിനെ തുടർന്ന് റിമാൻഡ് പ്രതി രാജ്കു മാർ കൊല്ലപ്പെട്ട സംഭവത്തിലെ ഒന്നാം പ്രതി എസ്.ഐ കെ.എ. സാബുവിനെ ക്രൈംബ്രാഞ്ച് ആവശ്യപ ്രകാരം പീരുമേട് കോടതി ബുധനാഴ്ച വൈകീട്ട് ആറുവരെ കസ്റ്റഡിയിൽ വിട്ടു. പ്രതിപ്പട ്ടികയിലുള്ള ഇനിയും അറസ്റ്റ് രേഖപ്പെടുത്താത്ത പൊലീസുകാരെ ചോദ്യംചെയ്തതിൽ ലഭി ച്ച ചില വിവരങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് എസ്.െഎയെ കസ്റ്റഡിയിൽ വാങ്ങിയതെന്നാണ് സൂചന. 52 പൊലീസുകാരിൽനിന്നാണ് സംഭവവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയത്.
കസ്റ്റഡി സംബന്ധമായ വിവരങ്ങളിൽ മാറ്റം വരുത്താൻ കൃത്രിമരേഖകൾ ചമച്ചതടക്കം ഇവരിൽ പലരുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. എസ്.ഐയുടെ സാന്നിധ്യത്തിൽ ഇതിനുകൂടി ഉത്തരം കിട്ടണം. വ്യാജരേഖ ചമച്ചതിൽ എസ്.ഐയുടെ പങ്ക് ഏതാണ്ട് ഉറപ്പായിട്ടുണ്ട്്. കേസിൽ ഇതു സംബന്ധിച്ച വകുപ്പുകൂടി ചേർക്കുന്നതിന് കൂടുതൽ തെളിവ് ഉറപ്പാക്കുന്നതിനു കൂടിയാണ് എസ്.ഐയെ കസ്റ്റഡിയിൽ വാങ്ങിയതെന്നാണ് സൂചന.
അതിനിടെ, തിങ്കളാഴ്ച അറസ്റ്റിലായ രണ്ടാം പ്രതി എ.എസ്.ഐ റെജിമോന്, മൂന്നാം പ്രതി സിവിൽ പൊലീസ് ഓഫിസറും ഡ്രൈവറുമായ പി.എസ്. നിയാസ് എന്നിവരെ പീരുമേട് കോടതി എട്ടുദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായും നെടുങ്കണ്ടം സ്റ്റേഷെൻറ രണ്ടാംനിലയില്വെച്ചാണ് രാജ്കുമാറിനെ ക്രൂരമായി മർദിച്ചതെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കട്ടിലിൽ കിടത്തി കൈകൾ പിന്നിലേക്ക് പിടിച്ചുകെട്ടിയ ശേഷം കാൽവെള്ളയിൽ ഇരുവരും മാറിമാറി അടിച്ചു.
മറ്റുതരത്തിലും ക്രൂര മർദനമേൽപിച്ചെന്നും റിപ്പോർട്ടിലുണ്ട്. റിമാൻഡിലായ റെജിമോനെയും നിയാസിനെയും ദേവികുളം സബ്ജയിലിലാകും പാര്‍പ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.